കേരളത്തിലെ അറിയപ്പെടുന്ന ഗായകനായിരുന്നു അന്തരിച്ച പട്ടണക്കാട് പുരുഷോത്തമന്‍. വളരെ നിര്‍ഭാഗ്യവാനായ ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നാടകഗാനങ്ങളിലൂടെയും ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയും ഏറെ അറിയപ്പെട അദ്ദേഹത്തിന് പക്ഷേ ഒരു സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ശ്രദ്ധേയമായ എത്രയോ ഗാനങ്ങള്‍ക്ക് അദ്ദേഹം ട്രാക് പാടി. സിനിമയില്‍ പാടണമെന്ന മോഹം സഫലമാകാതെയാണ് അദ്ദേഹം വിടപറഞ്ഞത്.
അവസരം ഒത്തുവന്നിട്ടും അദ്ദേഹത്തിന് അവസാന നിമിഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം നഷ്ടപ്പെട്ടത്. പാദമുദ്രയിലെ 'അമ്പലമില്ലാതെ ആല്‍ത്തറയലില്‍ വാഴും' എന്ന ഗാനമായിരുന്നു അത്.
വിദ്യാധരന്‍ മാഷായിരുന്നു സംഗീത സംവിധാനം. പാട്ട് ട്രാക്ക് പാടിയത് പട്ടണക്കാടാണ്. പാട്ട് നന്നായി ആലപിച്ചപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് തന്നെയിത് സ്‌ട്രെയിറ്റ് പാടിക്കാം എന്ന് സംഗീതസംവിധായകനും മറ്റും ആഗ്രഹം. എല്ലാവരും ഏതാണ്ടങ്ങനെ തീരുമാനിക്കുകയും ചെയ്തു. പാട്ട് പാടേണ്ടിയിരുന്ന ഗാനഗന്ധര്‍വന്‍ യേശുദാസിനും അങ്ങനെതന്നെയായിരുന്നു ആഗ്രഹം. പാട്ട് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടണക്കാടും. എന്നാല്‍ ഒടുവില്‍ മറ്റാരുടെയൊക്കെയോ ഇടപെടലിലൂടെ അദ്ദേഹത്തിന് ഗാനം നഷ്ടമാകുകയായിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തികവു കൊണ്ട്കൂടി ആഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നാണല്ലൊ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..'. യേശുദാസ് ആയിരുന്നില്ല യഥാര്‍ഥത്തില്‍ ഈ ഗാനം പാടേണ്ടിയിരുന്നത്. അക്കാലത്ത് 'ഇതിഹാസങ്ങള്‍ ജനിക്കും മമ്പേ..ഈശ്വരന്‍ ജനിക്കും മുമ്പേ..' എന്ന ഗാനം പാടി ശ്രദ്ധേയനായ ശ്രീകാന്ത് എന്ന ഗായകക്കൊണ്ട് പാടിക്കാനായിരുന്നു ദേവരാജന്‍ മാഷ് തീരുമാനിച്ചിരുന്നത്. അദ്ദേഹം ശ്രീകാന്തിനെ ഒന്നരയാഴ്ചയോളമെടുത്ത് പാട്ട് പ~ിപ്പിച്ച് ഫൈനല്‍ റിഹേഴ്‌സലും കഴിഞ്ഞതാണ്. റെക്കോഡിംഗിന്റെ തലേ ദിവസം വൈകുന്നേരമാണ് ഗായകന്‍ അറിയുന്നത് പാട്ട് നഷ്ടപ്പെടും എന്ന വിവരം. സിനിയമുടെ നടത്തിപ്പുകാരുടെ ഇടപെടലായിരുന്നു അത്. അതോടെ സിനിമാ ഗാനരംഗത്തുനിന്നുതന്നെ ആ നല്ല ഗായകന്‍ നിഷ്‌കാസിതനാവുകയായിരുന്നു.
സ്റ്റുഡിയോയില്‍ പാടി റെക്കോഡ് ചെയ്ത ശേഷം ഗാനം നഷ്ടപ്പെട്ട അനുഭവമാണ് മുന്‍നിര ഗായകന്‍ ജി.വേണുഗോപാലിന് ആദ്യഗാനത്തിലൂടെയുണ്ടായത്. മമ്മൂട്ടി ചിത്രമായ നിറക്കൂട്ടിലെ 'പൂമാനമേ..' എന്ന ഗാനം ആദ്യം പാടി റെക്കോഡ് ചെയ്തത് വേണുഗോപാലായിരുന്നു. ആദ്യമായി കിട്ടിയ അവസരത്തില്‍ അതീവസന്തുഷ്ടനായിരുന്നു വേണു. സിനിമ റിലീസായപ്പോള്‍ പാട്ടുകേള്‍ക്കാനായി കുടുംബാംഗങ്ങളോടൊപ്പമാണ് പോയത്. എന്നാല്‍ സ്‌ക്രീനില്‍നിന്ന് മറ്റൊരാളുടെ ശബ്ദത്തില്‍ ആ ഗാനം കേള്‍ക്കാനായിരുന്നു വിധി.
മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം.ജി.ശ്രീകുമാറിനും ഉണ്ടായിട്ടുണ്ട് ഇത്തരമൊരനുഭവം. അദ്ദേഹത്തിന്റെ ജ്യേഷ്ടനായ എം.ജി.രാധാകൃഷ്ണ
ന്റെ സംഗീതത്തില്‍ 'പ്രണയവസന്തം.. തളിരണിയുമ്പോള്‍..' എന്ന ഗാനം ചിത്രയോടൊപ്പം ആദ്യം പാടിയത് എം.ജി. ശ്രീകുമാറായിരുന്നു. റെക്കോഡിംഗിന് ശേഷമായി~രുന്ന ഇവിടെയും ഇടപെടല്‍. ഒടുവില്‍ ഗാനം പുറത്തുവന്നത് യേശുദാസിന്റെ ശബ്ദത്തില്‍.
ഗായിക ലതികയുടെ അനുഭവം വ്യത്യസ്തമായിരുന്നു. രവീന്ദ്രന്‍മാഷിന്റെ സംഗീതത്തില്‍ ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിനുവേണ്ടി 'പൂവേണോ..പൂവേണോ..' എന്ന ഗാനം ട്രാക്ക് പാടിയത് ലതികയായിരുന്നു. പാട്ട് ഇഷ്ടപ്പെട്ടതിനാല്‍ സ്‌ട്രെയിറ്റ് പാടിന്‍ രവീരന്ദന്‍മാഷ് തിരുമാനിക്കുകയായിരന്നു. അദ്ദേഹം സംവിധയകന്‍ പത്മരാജനെകൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടുംപാടി റെക്കോഡ് ചെയ്ത സമയത്ത് ലതികക്ക് ചെറിയതോതില്‍ ജലദോഷമുണ്ടായിരുന്നതിനാല്‍ ശബ്ദം അത്ര നന്നായില്ല. പിറ്റേന്ന് വന്ന് പാടാം എന്ന് പറഞ്ഞു പോയെങ്കിലും അതിന് മുമ്പുതന്നെ ചിത്രയെകൊണ്ട് പാടിക്കുകയായിരുന്നു.
പുതിയ ഗായികമാരെ അംഗീകരിക്കുന്നതില്‍ വിലയ മനസാണ് എസ്.ജാനകിക്കുള്ളത്. പല ഗായികമാരും നന്നായി ട്രാക് പാടിയ ഗാനങ്ങള്‍ പാടാന്‍ അവര്‍ വിസമ്മതിച്ചിട്ടുണ്ട്. തമിഴില്‍ ലതിക ട്രാക്ക് പാടിയ ഒരുഗാനം പാടാനും ജാനകി വിസമ്മതിച്ചു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ പിന്നീട് ആഗാനം എസ്.പി.ഷൈലജയെകൊണ്ട് പാടിക്കുകയായിരുന്നു.
എന്നാല്‍ വിചിത്രമായ ഒരു വിധിയായിരുന്നു സ്വാഗതം എന്ന ചിത്രത്തിലെ'മഞ്ഞിന്‍ചിറകുളള വെള്ളരിപ്രാവേ..' എന്ന ഗാനത്തിനുണ്ടായത്്. വേണു നാഗവള്ളിയായിരു സിനിമയുടെ സംവിധായകന്‍. സംഗീതസംവിധാനം രാജാമണി. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. റെക്കോഡിംഗ് സമയത്ത് സംവിധായകനുണ്ടായിരുന്നില്ല. അന്ന് തന്നെയെത്തിയ അദ്ദേഹം പാട്ട് കേട്ടപ്പോള്‍ യേശുദാസിന്റെ മനസ് പൂര്‍ണമായും എത്താത്തതുപോലെ തോന്നി. അദ്ദേഹം നല്ല മൂഡിലല്ലാത്തതുാെണ്ട് സംഭവിച്ചതാകുമെന്ന് കരുതി. വേണു നാഗവള്ളി മുകളിലത്തെ നിലയില്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി. പാട്ട് ഒന്നുകൂടി മാറ്റിപ്പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. സംഗീതസംവിധായകനും അതുതന്നെയായിരുന്നു അഭിപ്രായം. പാട് മാറ്റിപ്പാടാതെ യേശുദാസ് തിരിച്ചു പോയി. പിന്നീട് ആഗാനം ജി.വേണുഗോപാലിനെകൊണ്ട് പാടിക്കുകയായിരുന്നു
No comments:
Post a Comment