ടി ഡി ദാസന്‍ എന്ന സിനിമയുടെ പിറവിയെക്കുറിച്ച്?
എന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു ഇന്‍സിഡന്റില്‍ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. ഒരു കുട്ടിക്ക് വരുന്ന ലെറ്ററിന്റെ ഐഡിയ എന്നോടു പറയുകയും അത് ഡെവലപ് ചെയ്ത് ഞാനൊരു സ്‌ക്രിപ്റ്റിലേക്കെത്തുകയും ആയിരുന്നു. ഈ ചിത്രത്തിലെ ബിജുമേനോന്റെ ക്യാരക്ടര്‍ ചെയ്യുന്നത് പോലെയായിരുന്നു ഞാന്‍ ഈ ചിത്രത്തിന് പിന്നാലെ നടന്നത്. കുറെ നാളുകള്‍ കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ണരൂപത്തിലായത്. ആ സമയത്താണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ് പോള്‍ വടക്കുംചേരിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തോട് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അത് വായിച്ചുനോക്കി. ഇഷ്ടമായി. അങ്ങനെ അതൊരു സിനിമയാക്കാം എന്ന നിര്‍ദേശം വന്നു. അപ്പോള്‍ ആര് സംവിധാനം ചെയ്യും എന്നൊരു ചോദ്യം വന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റാണെന്നു പറഞ്ഞു. പക്ഷേ മുന്‍കാലപരിചയം
ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
അങ്ങനെ ആദ്യം ഒരു ടെലിഫിലിം ചെയ്തുനോക്കാം എന്നു പറഞ്ഞു. ഒന്നൊന്നര ലക്ഷം ബജറ്റില്‍ ഒരു ടെലിഫിലിം പ്ലാന്‍ ചെയ്തു. ലെറ്ററിലെ കണ്ടന്റ് വച്ചാണ് അത് ചെയ്യാനൊരുങ്ങിയത്. എന്നാല്‍ മറ്റു കഥാപാത്രങ്ങളില്ല. രണ്ടുകുട്ടികളെ മാത്രം ബേസ് ചെയ്‌തൊരു ടെലിഫിലിം. ലെറ്റര്‍ ഫ്രം ദ ഹാര്‍ട്ട് എന്ന ടെലിഫിലിം അങ്ങനെയെടുത്തു. അത് നിര്‍മാതാവിന് ഇഷ്ടപ്പെട്ടു. ഏഷ്യാനെറ്റ് അത് ചില്‍ഡ്രന്‍സ് ഡേയില്‍ സംപ്രേഷണം ചെയ്യാന്‍ റൈറ്റ് വാങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ടെലികാസ്റ്റ് ചെയ്യണ്ട. പകരം നമുക്കിത് സിനിമയാക്കാം. അങ്ങനെ ടെലിവിഷനിലെ ടെലികാസ്റ്റിംഗ് ബ്ലോക്ക് ചെയ്താണ് ടി ഡി ദാസന്‍ എടുക്കുന്നത്.
താരങ്ങളെ കണ്ടെത്തിയത് എങ്ങനെയാണ്?
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച കുട്ടികള്‍ തന്നെ സിനിമയിലും വേഷങ്ങള്‍ ചെയ്തു. അലക്‌സാണ്ടറും ടീനയും. കുട്ടികള്‍ അമേരിക്കയില്‍ പഠിച്ചു വളര്‍ന്നവരാണ്. മാളസ്വദേശികള്‍. ഏഴിലും പത്തിലുമാണ് പഠിക്കുന്നത്. സഹോദരങ്ങള്‍. ഷൂട്ടിങ്ങിന് മുന്‍പ് നന്നായി ട്രെയിന്‍ ചെയ്തിരുന്നതിനാല്‍ കുട്ടികള്‍ക്ക് സ്‌ക്രിപ്റ്റ് മനഃപാഠമായിരുന്നു.
പിന്നെ ബിജുമേനോനിലും ശ്വേതയിലും എത്തുംമുന്‍പ് നിര്‍മാതാവ് അദ്ദേഹത്തിന് പരിചയമുളള ചില താരങ്ങളുമായി സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഡേറ്റിന്റെയും അല്ലാതെയും എല്ലാം പല പ്രശ്‌നങ്ങളായിരുന്നു. ഒടുവില്‍ നമുക്ക് കംഫര്‍ട്ടബിള്‍ ആകുന്ന സമയവും സൗകര്യവും എല്ലാം ഒത്തുവന്നവരെന്ന നിലയിലാണ് ബിജുമേനോനും ശ്വേതയും കടന്നുവരുന്നത്. ബിജുമേനോന്‍ എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടമായി. 15 ദിവസത്തോളമാണ് ഷൂട്ടിങ്ങിനായി തന്നത്. ശ്വേതമേനോന്‍ അപ്പോള്‍ പലേരിമാണിക്യം ചെയ്യുന്ന സമയമാണ്. അവിടെ നിന്ന് ഏകദേശം ആറുദിവസത്തോളം പലപ്പോഴായി വന്നാണ് അവര്‍ അഭിനയിച്ചത്. തിരക്കുകാരണം അവര്‍ക്ക് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കാന്‍ തന്നെ കഴിഞ്ഞില്ല.
ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അതു കുട്ടികളെ വച്ച് റിസ്‌കായിരുന്നില്ലേ?
ചിത്രത്തിലെ ഇമോഷണല്‍ കണ്ടന്റ് എല്ലാവര്‍ക്കും ഫീല്‍ ചെയ്യും എന്ന തോന്നലാണ് സിനിമ എടുക്കാന്‍ പ്രേരണയായത്. ചിത്രം കണ്ട് എല്ലാവരും പ്രശംസിച്ചു. താരങ്ങളും സംവിധായകരുമൊക്കെ വിളിച്ചു. സിബി മലയില്‍ സാര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. ചിത്രം നന്നായി. ആള്‍ക്കാരെ അറിയിക്കണം, വേണ്ട പബ്ലിസിറ്റി കൊടുക്കണം എന്നെല്ലാം പറഞ്ഞു. ഞാന്‍ എന്റെ പരിമിതികളെക്കുറിച്ച് പറഞ്ഞു. ഒടുവില്‍ സാര്‍ തന്നെയാണ് എന്നെയും വിളിച്ച് പ്രസ് മീറ്റ് നടത്തിയത്. ഈ സിനിമ എല്ലാവരും കാണണം എന്ന ആഗ്രഹത്തിലാണ് അദ്ദേഹം അത്തരമൊരു കാര്യം ചെയ്തത്. മമ്മുക്ക സിനിമ കണ്ട് എന്നെ വിളിച്ചിരുന്നു. അങ്ങനെ എല്ലാവരും പറഞ്ഞറിഞ്ഞുണ്ടായ പബ്ലിസിറ്റിയും നല്ല അഭിപ്രായങ്ങളുമാണ് ലഭിച്ചത്.
മെയിന്‍ സ്ട്രീമില്‍ സിനിമയ്ക്ക് അധികം പ്രദര്‍ശനങ്ങള്‍ ലഭിച്ചില്ലെങ്കിലും ചെന്നൈ, പുനെ, ഗള്‍ഫിലെ ഇന്‍ഡോ-അമേരിക്കന്‍ ഫെസ്റ്റിവല്‍ തുടങ്ങി വിവിധ വേദികളില്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ വളരെയധികം നേടാന്‍ കഴിഞ്ഞു.
ചിത്രം പ്രശംസകള്‍ നേടിയപ്പോഴും സാമ്പത്തികമായി വിജയിക്കാതെ പോയല്ലോ?
സാമ്പത്തികവിജയം നേടാത്തതില്‍ ദു:ഖമുണ്ട്. തീയേറ്ററുകള്‍ ഹോള്‍ഡ് ചെയ്യുന്നതിലും പ്രശ്‌നമുണ്ടായി. മിനിമം ആള്‍ക്കാര്‍ ഷോയ്ക്കുണ്ടെങ്കിലേ ചിത്രം അവിടെ തുടരൂ. അതുപോലെ വിതരണക്കാരെ കിട്ടാനും നന്നെ ബുദ്ധിമുട്ടി. ഒടുവില്‍ നിര്‍മാതാവ് തന്നെ വിതരണവും ഏറ്റെടുത്തു. എന്നാല്‍ കൂടുതല്‍ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തിട്ടും ചിത്രം വിജയിച്ചില്ലെങ്കില്‍ സാമ്പത്തികമായി നഷ്ടമുണ്ടാകുമോ എന്നൊരു തോന്നല്‍ വന്നു. ചിത്രം
സാമ്പത്തികമായി വിജയിച്ചില്ലെങ്കില്‍ വലിയ പ്രചാരണങ്ങള്‍ക്കായി കാശ് മുടക്കിയാല്‍ എങ്ങനെയാകും എന്ന ആശങ്ക. നിര്‍മാണവും വിതരണവും പുതിയൊരാള്‍ തന്നെ ചെയ്യുന്നു ഇങ്ങനെ നിരവധി കാരണങ്ങളാണ് അതിനു പിന്നിലുണ്ടായിരുന്നത്.
റിലീസായതിന് ശേഷം കുറച്ച് കൂടി പബ്ലിസിറ്റി ഉണ്ടായിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നിയില്ലേ?
ഈ ചിത്രം കണ്ടതിന് ശേഷം നിര്‍മാതാവ് സുരേഷ്‌കുമാര്‍ സാര്‍ വിളിച്ചെന്നോട് പറഞ്ഞു. ഇതിങ്ങനെ ആയിരുന്നില്ല റിലീസ് ചെയ്യേണ്ടിയിരുന്നത്. നല്ലൊരു ഹൈപ്പ് ഉണ്ടാക്കിയിട്ട് വേണമായിരുന്നുവെന്ന്. ഞാന്‍ പറഞ്ഞു നമുക്കത് അറിയില്ല. എനിക്ക് കോണ്‍ടാക്ടുകളും കുറവാണ്. ആദ്യം ഞാന്‍ പ്രിവ്യുവിന് വിളിച്ചിട്ട് പ്രസില്‍ നിന്നുളള പലരും വന്നില്ല. ഞാന്‍ പുതിയൊരാളാണ്. ചിത്രത്തിലും വലിയ താരനിരയൊന്നുമില്ല. അതെല്ലാം കൊണ്ട് പലരെയും വിളിച്ചാല്‍ വരണമെന്നില്ല. സാര്‍ തന്നെ ഈ ചിത്രം കണ്ടതിന് ശേഷമാണ് എന്നെ ബന്ധപ്പെടുന്നത്.
സാധാരണസിനിമയുടെ പോസിബിലിറ്റീസ് ഇങ്ങനെയാണ്. ഒരുപക്ഷെ മമ്മൂക്കയൊക്കെ അഭിനയിച്ചാല്‍ ചിത്രത്തിന് അവരുടെ സാന്നിധ്യം കൊണ്ടുതന്നെ ഒരു പ്രചാരവും കൊമേഴ്‌സ്യല്‍ സക്‌സസും ലഭിക്കും. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും വലിയ കാര്യമാണ്. അവരുടെ സിനിമയെന്നു പറയുമ്പോള്‍ ഒരു ഇനീഷ്യല്‍ പുള്‍ ഉണ്ടാവും. ആരായാലും ആദ്യം നോക്കുന്നത് ഡയറക്ടറാരാണ്? താരങ്ങള്‍ ആരൊക്കെയാണെന്നാണ്? പുതുമുഖങ്ങളെ വച്ച് ലാല്‍ജോസ് നീലത്താമര ചെയ്തപ്പോള്‍ അത് ഒരു ലാല്‍ജോസ് ചിത്രമെന്ന നിലയിലാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
ടി ഡി ദാസന്‍ ഇങ്ങനെയല്ല വേണ്ടിയിരുന്നത്, കുറച്ചുകൂടി നന്നാക്കാം എന്ന് പിന്നീട് തോന്നിയോ?
ആദ്യമായിട്ട് ഒരു ചിത്രം ചെയ്യുമ്പോഴുളള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സിനിമ ഒരു ടഫ് മീഡിയ ആണ്. ഒരുപാട് ആള്‍ക്കാര്‍.. ഒരുപാട് കാര്യങ്ങള്‍.. എല്ലാം കൂടി കോര്‍ഡിനേറ്റ് ചെയ്തുപോവുക വലിയ പ്രയാസമാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ ഒരുപാട് പോരായ്മ തോന്നുന്നുണ്ട്. മേക്കിംഗിലാണെങ്കിലും ബജറ്റാണെങ്കിലും നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. ടെക്‌നിക്കല്‍ സാധ്യതകളാണെങ്കിലും പരിഗണിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ നിരവധി പോരായ്മകള്‍ ഉണ്ട്.
ഒന്നുകൂടി എടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ കുറച്ച് കൂടി ഭംഗിയാക്കാം എന്നു തോന്നുന്നു. പിന്നെ സബ്ജക്ടിന്റെ ഒരു പ്രത്യേകത കൊണ്ട് ഏതു ഭാഷയില്‍ വേണമെങ്കിലും ഈ ചിത്രം ചെയ്യാം. ഇപ്പോള്‍ പ്രൊഡ്യൂസര്‍ക്കാണെങ്കില്‍ പോലും അഭിമാനമാണ്. ഇത്രയും ആള്‍ക്കാര്‍ നല്ല വാക്ക് പറയുമെന്ന് പ്രതീക്ഷിച്ചില്ല. എവിടെ ചെന്നാലും ഈ ചിത്രത്തിന്റെ നിര്‍മാതാവ് എന്നൊരു പരിഗണന കിട്ടുന്നു- എന്നൊക്കെ അദ്ദേഹം പറഞ്ഞു. ചില സിനിമകള്‍ കാണുമ്പോള്‍ അയ്യോ ഇവരെന്താണ് ഈ ചെയ്തുവച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. ഈ ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു അഭിപ്രായം ഉണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നു. കണ്‍വിന്‍സിങ്ങ് ആയി തോന്നുന്ന കാര്യങ്ങള്‍ പ്രേക്ഷകരുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്ന വിധത്തില്‍ എടുക്കുക എന്നാണ് ആഗ്രഹിച്ചത്. കൊമേഴ്‌സ്യല്‍ സക്‌സസ് ആരായാലും ആഗ്രഹിക്കും. എന്നാല്‍ അതിന് സൂപ്പര്‍സ്റ്റാറുകള്‍ മാത്രം അല്ല മാനദണ്ഡം. നല്ലൊരു കഥയും അതിനാവശ്യമാണ്.
അതുവരെ പറഞ്ഞുവന്ന മുറുക്കം ക്ലൈമാക്‌സിലെ ആ ഒരു മരണത്തില്‍ കണ്‍വിന്‍സിങ്ങ് ആയോ?
ഒരു കുട്ടിയുടെ കാഴ്ചപാടിലാണ് നമ്മള്‍ ഈ സിനിമയെക്കുറിച്ച് പറയുന്നത്. കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ ഇന്ററാക്ഷനും അവരുടെ മനസും പിടി തരുന്നതാവില്ല. അച്ഛനും അമ്മയും തമ്മിലുളള ഇഷ്യൂസ് എന്താണെന്ന് ഒരു കുട്ടിക്ക് അറിയണമെന്നില്ല. അത്തരം കാര്യങ്ങള്‍ മൂന്നാമതൊരാള്‍ക്കും പിടികിട്ടണമെന്നില്ല. ദാമ്പത്യത്തില്‍ ആണെങ്കിലും ഒരിക്കലും അറിയാന്‍ പറ്റാത്ത, ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടാവാം. ഉള്ളിന്റെ
ഉള്ളില്‍ ഒരു നിഗൂഢത, തുറക്കാത്ത അറകള്‍ ഏതൊരാള്‍ക്കും ഉണ്ടാകും. ഈ മരണത്തിന് പൂര്‍ണമായ ഒരര്‍ത്ഥവിശകലനം ഇല്ല. ഒരു പക്ഷേ ഇത്രയും നോക്കിയിട്ടും അച്ഛനോട് കുട്ടി കാണിക്കുന്ന താത്പര്യവും അയാള്‍ക്കൊപ്പം കുട്ടി പോകുമോ എന്ന തോന്നലും ആവാം. അല്ലെങ്കില്‍ ഇത്രയും കാലത്തെ ജീവിതത്തില്‍ വന്ന എന്തെങ്കിലും പിഴവാകാം. സൂയിസൈഡ് ചെയ്‌തോ പാമ്പുകടിച്ചോ മരണം സംഭവിക്കാം.
ഇത്തരം കോണ്‍ഫ്ലിക്‍ടുകള്‍ ബേസിക്കലി ജീവിതത്തിന്റെ ഒരു മിസ്റ്ററിയുടെ ഭാഗമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും യേസ് ഓര്‍ നോ എന്ന ക്ലീന്‍ ആന്‍സര്‍ നല്കാനാവില്ല. കണക്കില്‍ നമുക്കത് ആവാം. എന്നാല്‍ ജീവിതത്തിന്റെ കണക്കില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ല. ലോജിക്കലി ആന്‍സര്‍ പറയാനാവില്ല. അത് കലയുടെ പ്രത്യേകത കൂടിയാണ്.
ചലച്ചിത്രമേളകളിലെ പ്രതികരണം എങ്ങനെയുണ്ടായിരുന്നു?
ഐഎഫ്എഫ്‌കെയില്‍ പലേരിമാണിക്യത്തിനൊപ്പം മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നല്ല ഒരളവില്‍ പ്രേക്ഷകപങ്കാളിത്തം ചിത്രത്തിന് ലഭിച്ചു. ചെന്നൈ ഫെസ്റ്റിവലില്‍ അത്ര മാസിവ് പാര്‍ട്ടിസിപ്പേഷന്‍ അല്ല. അവിടെ ഇന്ത്യന്‍ പനോരമ എന്നു പറഞ്ഞ് കുറച്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ്. തമിഴ് ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍. എന്നാലും പങ്കെടുത്ത ഫെസ്റ്റിവലുകളില്‍ എല്ലാം നല്ല പ്രതികരണം ലഭിച്ചിരുന്നു.
തമിഴിനെ അപേക്ഷിച്ച് മലയാളത്തില്‍ പുതുമുഖസംവിധായകര്‍ക്ക് അര്‍ഹമായ അംഗീകാരം ഉണ്ടോ?
തമിഴില്‍ ഒരു കൃത്യമായ ഓഡിയന്‍സ് ഉണ്ട്. അവര്‍ക്ക് സിനിമ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. നമുക്കിവിടെ മുന്‍പുണ്ടായിരുന്ന ഒരു സാധ്യത ഇപ്പോള്‍ തമിഴിലുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും പരീക്ഷണങ്ങളും നടക്കുന്നു. ഡിഫറന്റ് സിനിമയ്ക്ക് ഒരു വാതില്‍ തുറന്നിട്ടുണ്ട്.
രജനീകാന്തിന്റെ ചിത്രത്തിനൊപ്പം അങ്ങാടിത്തെരു പോലുളള പുതുമുഖചിത്രങ്ങളും സ്വീകരിക്കപ്പെടുന്നത് അതുകൊണ്ടാണ്. കണ്ടന്റിലും സബ്ജക്ടിന്റെ ട്രീറ്റ്‌മെന്റിലും എല്ലാം അവിടെ ആ വ്യത്യസ്തത ഉണ്ട്. എന്നാല്‍ മലയാളി സിനിമ കാണുന്ന രീതിക്ക് വ്യത്യാസമുണ്ട്. നമുക്കിവിടെ ഇത്രത്തോളം നടക്കുന്നില്ല. മുന്‍പ് അത്തരം വ്യത്യസ്തതകള്‍ സ്വീകരിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ അങ്ങനെ എത്രപേര്‍ പിടിച്ചുനില്ക്കും എന്നറിയില്ല. പ്രേക്ഷകര്‍ വളരെ ട്യൂണ്‍ഡ് ആണ്. സ്റ്റാര്‍സിനെ ബേസ് ചെയ്താണ് പലപ്പോഴും സിനിമയുടെ പോക്ക്. അതിനെ ഭേദിക്കുക റിസ്‌ക് ആണ്. എന്നാല്‍ ആര്‍ട്ടിസ്റ്റിന്റെ ബാക്ക് അപ്പ് സിനിമ മോശമാക്കണമെന്നില്ല. നമ്മള്‍ ചൂസ് ചെയ്യുന്ന സബ്ജക്ടാണ് പ്രധാനം. അതോടൊപ്പം എല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ പറ്റണം. വളരെ ഡ്രൈ ആയിട്ടുളള സിനിമ സ്വീകരിക്കപ്പെടണമെന്നില്ല. ഈ സ്‌ക്രിപ്റ്റ് തന്നെ ഞാന്‍ ഒന്നുരണ്ടു സംവിധായകരോട് ഡിസ്‌കസ് ചെയ്തതാണ്. എന്നാലിതൊരു മെയിന്‍സ്ട്രീം സിനിമക്ക് പറ്റിയ പ്രമേയമല്ലെന്നും കുട്ടികളുടെ സിനിമയാക്കാം എന്നുമായിരുന്നു അവരുടെ അഭിപ്രായം. ആ ഒരു സബ്ജക്ട് ടോട്ടാലിറ്റിയില്‍ അവര്‍ക്കു കണ്‍വിന്‍സിങ്ങ് ആയില്ല.
താങ്കളുടെ കുടുംബം, പശ്ചാത്തലം?
തൃശ്ശൂരിലെ അന്നമനട എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഒരു മിഡില്‍ക്ലാസ് കുടുംബം. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണുളളത്. ഗ്രാജ്വേഷന്‍ കഴിഞ്ഞ് തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തീയേറ്റര്‍ ആര്‍ട്‌സില്‍ പി ജി നേടി. പിന്നെ നാടകപ്രവര്‍ത്തനമൊക്കെയായി നടന്നു. അപ്പോഴാണ് സിനിമയോട് താത്പര്യം തോന്നുന്നത്. അങ്ങനെ സംവിധായകന്‍ സിദ്ദിഖ് ഷമീറിന്റെ ഒപ്പം നിന്നു. പിന്നെയും കുറച്ച് കാലം അസിസ്റ്റന്റായി നടന്നു. സീരിയലുകളും ഷോര്‍ട്ഫിലിമുകളും സ്‌ക്രിപ്റ്റുകളും ചെയ്തു. പിന്നെ ഒരുപാട് ബന്ധങ്ങളൊന്നും എനിക്കില്ല.
തൃശൂരില്‍ ഡ്രാമാ സ്‌കൂളില്‍ പഠിച്ച സുഹൃത്തുക്കളൊക്കെയുണ്ട്. പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞ് സത്യന്‍ അന്തിക്കാട് സാര്‍ വിളിച്ചിട്ട് പറഞ്ഞു ചിത്രം വളരെ ഇഷ്ടമായി ഇങ്ങനെയൊരാളെ കേട്ടിട്ടേ ഇല്ലല്ലോ എന്ന്. തൃശ്ശൂരാണെന്ന് പറഞ്ഞപ്പോള്‍ സാറിനും അതിശയം. വീണ്ടും കാണാമെന്ന് പറഞ്ഞു.
അടുത്ത സിനിമ?
അടുത്ത സിനിമയെന്നത് ആദ്യ ചിത്രവുമായുളള ഒരു കമ്പാരിസണ്‍ അല്ല. എനിക്ക് തൃപ്തികരമായ ഒരു ഐഡിയ അത് പ്രേക്ഷകരിലേക്കത്തുംവിധം സിനിമയാക്കുക. അത് എപ്പോള്‍ നടക്കുമെന്നറിയില്ല. ഇനി ചെയ്യുന്ന സിനിമയും ടി ഡി ദാസന്‍ പോലെ അക്‌സപ്റ്റ് ചെയ്യപ്പെടണം എന്നാണ് ആഗ്രഹം.
No comments:
Post a Comment